ന്യൂഡല്‍ഹി: ദളിതര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ പുന:സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഇ...
ന്യൂഡല്‍ഹി: ദളിതര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ പുന:സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഇതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. രാജ്യം അംബേദ്കര്‍ ജയന്തി ആചരിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളില്‍ അംബേദ്കര്‍ പ്രതിമയ്ക്കുനേരെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
ദളിതര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടന്നാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. ദളിതര്‍ക്കെതിരായ അതിക്രമക്കേസില്‍ അറസ്റ്റ് ഉടന്‍ വേണ്ട, ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരും. രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ നടത്തിയ യോഗത്തിന്റേതാണ് തീരുമാനം.
COMMENTS