ബാന്ദ്രയിലെ ഗ്യാലക്‌സി അപ്പാര്‍ട്ടുമെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ നോക്കി പുഞ്ചിരിക്കുന്ന സല്‍മാന്‍ ഖാന്‍ മുംബയ് : ജോധ്പുര്...
ബാന്ദ്രയിലെ ഗ്യാലക്‌സി അപ്പാര്‍ട്ടുമെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ നോക്കി പുഞ്ചിരിക്കുന്ന സല്‍മാന്‍ ഖാന്‍
കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസിലാണ് സല്‍മാനെ കോടതി കുറ്റക്കാരനായി കണ്ട് അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ച് ജയിലിലടച്ചത്.
വൈകുന്നേരത്തോടെ ജയിലിനു പുറത്തെത്തിയ മസില്‍മാനെ ആരാധകര്‍ കരഘോഷത്തോടെ സ്വീകരിച്ചു. ജയിലില്‍നിന്നു താരം നേരെ വിമാനത്താവളത്തിലേക്കാണ് പോയത്. സല്‍മാനെ കാത്ത് ചാര്‍ട്ടേഡ് വിമാനം അവിടെ കിടപ്പുണ്ടായിരുന്നു.
50,000 രൂപയുടെ ബോണ്ടിലാണ്ട് ജോധ്പുര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സല്‍മാന്‍ ഖാനെതിരേ കേസില്‍ ശാസ്ത്രിയ തെളിവുകളില്ലെന്ന് സല്‍മാന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
സല്‍മാന്‍ കൊന്നതായി പറയുന്ന രണ്ടു കൃഷ്ണമൃഗങ്ങളിലൊന്ന് അമിത ഭക്ഷണം മൂലമാണ് ചത്തത്. മറ്റൊന്ന് കുഴിയില്‍ വീണാണ് മരിച്ചതെന്നതിനും ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. സല്‍മാന്റെ വാഹനത്തിലെ രക്തകറയും കൃഷ്ണമൃഗങ്ങളുടെ രക്തവും ഒന്നാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ടില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
സല്‍മാന്‍ ഖാനു ജയിലില്‍ ജീവനു ഭീഷണിയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
പാവം കാട്ടുമൃഗങ്ങളെ കൊന്ന നടനു പുഷ്പവൃഷ്ടിയോടെ സ്വീകരണം!! സല്‍മാനു ജാമ്യം കിട്ടിയതറിഞ്ഞ് ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിനു മുന്നില്‍ ആരാധകരുടെ ആഹ് ളാദപ്രകടനം
വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെട്ടതാണ് കൃഷ്ണമൃഗങ്ങള്‍. ഇവയെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ നാലാം തവണയാണു ജയിലിലാകുന്നത്. 1998, 2006, 2007 വര്‍ഷങ്ങളിലായി സല്‍മാന്‍18 ദിവസം ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കൃഷ്ണമൃഗങ്ങളെ 1998 ഒക്ടോബറില്‍ വേട്ടയാടി കൊന്നുവെന്നാണ് കേസ്. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബന്ദ്ര എന്നീ താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗിനെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കി.
രാജസ്ഥാന്‍ ജയിലില്‍ രണ്ടു രാത്രിയാണ് സല്‍മാന്‍ ചെലവഴിച്ചത്. മുംബയ് വിമാനത്താവളത്തിനു പുറത്ത് നൂറുകണക്കിന് ആരാധകരാണ് സല്‍മാനെ കാത്തുനിന്നത്. ബാന്ദ്രയിലെ ഗ്യാലക്‌സി അപ്പാര്‍ട്ട്‌മെന്റിന്റെ മുന്നിലും വലിയ ജനക്കൂട്ടം കാത്തുനില്‍പ്പുണ്ടായിരുന്നു. വിജയശ്രീലാളിതനായി എത്തിയ ആളെയെന്നപോലെയാണ്, മാനുകളെ കൊന്ന കേസില്‍ ജയിലില്‍ കിടന്നിട്ടു വരുന്ന സല്‍മാനെ ആരാധകര്‍ സ്വീകരിച്ചത്.
സഹോദരിമാരായ അല്‍വിര, അര്‍പിത, നടി പ്രീതി സിന്റ എന്നിവര്‍ ജയിലില്‍ സല്‍മാനെ സന്ദര്‍ശിച്ചിരുന്നു.
Keywords: Salman Khan, Blackbuck, Killer
COMMENTS