ഗോള്‍ഡ് കോസ്റ്റ്: പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സൈന നെവാള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗ...
ഗോള്‍ഡ് കോസ്റ്റ്: പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സൈന നെവാള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സ്വര്‍ണം ചൂടിസ്വന്തമാക്കി.
പുരുഷന്മാരുടെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് 19 21, 21 14, 21 4 എന്ന സ്‌കോറിന് ഏഴാം നമ്പറായ ചോങ് വീയോടു പരാജയപ്പെട്ടു. ഒന്നാം ഗെയിമിലെ തോല്‍വിക്കു ശേഷം ചോങ് വി അസാധാരണ പ്രകടനത്തോടെ തിരിച്ചുവരികയായിരുന്നു.
21 18, 23 21 എന്ന സ്‌കോറിന് ഫൈനലില്‍ സിന്ധുവിനെ സൈന മുട്ടുകുത്തിക്കുകയായിരുന്നു. ഇവരുടെ ആവേശപ്പോരാട്ടത്തിലൂടെ ഇന്ത്യ 26ാം സ്വര്‍ണം ചൂടുകയായിരുന്നു.
ആദ്യ ഗെയിം സൈനയുടെ തികഞ്ഞ മേധാവിത്തമാണ് കണ്ടത്. രണ്ടാം ഗെയിമില്‍ സിന്ധു ശക്തമായി തിരിച്ചടിച്ചു. 19ാം പോയിന്റ് വരെ മുന്നിട്ട് നിന്ന സിന്ധു അവസാന നിമിഷങ്ങളില്‍ പതറി. ആ സമയം സൈന മുതലെടുക്കുകയും ചെയ്തു.
COMMENTS