ബംഗളൂരു: 45 പന്തില്‍ 10 സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 92 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ രാജസ്ഥാന് റോയ...
ബംഗളൂരു: 45 പന്തില്‍ 10 സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 92 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ രാജസ്ഥാന് റോയല്‍സിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരേ 19 റണ്‍സ് ജയം.
218 എന്ന വിജയലക്ഷ്യമാണ് രാജസ്ഥാന് ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. വിരാട് കോലി (57), മന് ദീപ് സിംഗ് (47), വാഷിംഗ്ടണ്‍ സുന്ദര്‍ (35) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചുവെങ്കിലും ജയം അന്യമായി.
രാജസ്ഥാന് സീസണില്‍ നേടുന്ന രണ്ടാമത്തെ ജയമാണിത്. 92 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് സഞ്ജുവിന്റെ പിന്‍ബലത്തില്‍ രാജസ്ഥാന് ഉയര്‍ത്തിയത്.
ബാംഗ്ലൂര്‍ ബൗളിംഗ് നിരയിലെ പ്രമുഖരായ ക്രിസ് വോക്സും ഉമേഷ് യാദവും കണക്കിന് അടിവാങ്ങി. സീസണിലെ റണ്‍വേട്ടയില്‍ സഞ്ജു ഒന്നാമതെത്തി. മൂന്ന് കളികളില്‍ നിന്നായി 151 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. ഇതോടെ, ശിഖര്‍ ധവാനെ മറികടന്ന് സഞ്ജു ഓറഞ്ച് ക്യാപ് സ്വന്തമാക്കി.
യുവതാരം ശ്രേയസ് ഗോപാല്‍ രണ്ടു വിക്കറ്റ് നേടി രാജസ്ഥാന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
COMMENTS