പുരി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിഗൂഢ രത്‌ന ഭണ്ഡാര അറ ഇന്ന് തുറന്നു പരിശോധിക്കും. രത്‌ന ഭണ്ഡാരത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോ...
പുരി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിഗൂഢ രത്‌ന ഭണ്ഡാര അറ ഇന്ന് തുറന്നു പരിശോധിക്കും. രത്‌ന ഭണ്ഡാരത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറീസ്സ ഹൈക്കോടതി മാര്‍ച്ച് 22 ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ഈ രത്‌ന ഭണ്ഡാരത്തിന് പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ പാമ്പ് പിടുത്തക്കാരുടെ സഹായവും ഇവിടെ ഉപയോഗപ്പെടുത്തും.
34 വര്‍ഷത്തിന് ശേഷമാണ് രത്‌ന ഭണ്ഡാര പരിശോധന നടക്കുന്നത്. അപൂര്‍വ രത്‌നങ്ങളും വജ്രങ്ങളും അടങ്ങിയതാണ് ഈ ഭണ്ഡാരം.
ക്ഷേത്ര ഭാരവാഹികളായ അഞ്ചുപേര്‍, രണ്ട് സര്‍ക്കാരുദ്യോഗസ്ഥര്‍, പുരാവസ്തു ഗവേഷകര്‍, ഒരു നിയമവിദഗ്ദ്ധന്‍, പൊലീസ് നിയോഗിക്കുന്ന മറ്റ് രണ്ട് വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധിക്കുക. ഇവര്‍ക്ക് ടോര്‍ച്ച് ഉപയോഗിക്കാം. ഓക്‌സിജന്‍ സൗകര്യവും ഉറപ്പാക്കും. എന്നാല്‍ രത്‌നശേഖരം സൂക്ഷിച്ചിരിക്കുന്ന പേടകങ്ങളില്‍ തൊടാന്‍ ഇവര്‍ക്ക് അനുവാദമില്ല.
COMMENTS