തിരുവനന്തപുരം: ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. അന്ന് കേരളത...
തിരുവനന്തപുരം: ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. അന്ന് കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തുമെന്നും ഫെഡറേഷന്‍ അറിയിച്ചു.
ദിവസേനയുള്ള ഡീസല്‍ വില വര്‍ദ്ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ലെന്നും കഴിഞ്ഞ രണ്ടാം തീയതിയിലെ പൊതുപണിമുടക്കിന് ശേഷം ഒരാഴ്ചയ്ക്കിടെ വീണ്ടും ഒരു ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ലെന്നും ഫെഡറേഷന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വ്യക്തമാക്കി.
COMMENTS