അള്‍ജിയേഴ്‌സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട ഏതാനും പേ...
അള്‍ജിയേഴ്‌സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട ഏതാനും പേര്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
വിമാനം പറന്നുയര്‍ന്ന ഉടന്‍ ചിറകുകളില്‍ ഒന്നിനു തീപിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിരവധി അഗ്‌നിശമനസേനാ യൂണിറ്റുകളും സൈനികരും ഏറെ പണിപ്പെട്ടാണ് വിമാനഭാഗങ്ങളിലെ തീയണച്ചത്.
നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള ബൌഫാരിക് എയര്‍പോര്‍ട്ടിന് സമീപത്തായി വിമാനം ചിതറിത്തെറിച്ചു വീഴുകയായിരുന്നു. വിമാനഭാഗങ്ങളില്‍ നിന്ന് തീയും പുകയും ഉയരുന്നുണ്ടായിരുന്നു.
റഷ്യന്‍ നിര്‍മിത ഇലൂഷിന്‍ ഐഎല്‍ 76 സൈനിക വിമാനം പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് പറന്നുയര്‍ന്നുടന്‍ വിമാനത്താവളത്തിനു സമീപത്തെ ആളൊഴിഞ്ഞ പാടത്തു തകര്‍ന്നുവീഴുകയായിരുന്നുവെന്ന് മേജര്‍ ജനറല്‍ ബൂലേം മാഡി പറഞ്ഞു.
വിമാനം 150 മീറ്ററോളം ഉയരത്തിലെത്തിയപ്പോള്‍ തന്നെ ചിറകില്‍ തീ ദൃശ്യമായിരുന്നു. നഗരത്തിലെ പ്രധാന പാതകളിലൊന്നിനു മുകളിലായിരുന്നു വിമാനം അപ്പോള്‍. ഉടന്‍ തന്നെ പൈലറ്റ് വിമാനത്തിന്റെ ഗതി മാറ്റി ആളൊഴിഞ്ഞ പാടത്ത് ഇടിച്ചിറക്കുകയായിരുന്നു.
മരിച്ചവരില്‍ 26 പേര്‍ അള്‍ജീരിയയിലെ പൊളിസാരിയോ ഫ്രണ്ടിലെ അംഗങ്ങളാണ്. മൊറോക്കോയില്‍ നിന്ന് പടിഞ്ഞാറന്‍ സഹാറയുടെ സ്വാതന്ത്ര്യത്തിനായി പൊരുതുന്നവരാണ് പൊളിസാരിയോ ഫ്രണ്ട്. മരിച്ചവരില്‍ നാല് അഭയാര്‍ഥികളുമുണ്ടായിരുന്നു.
പടിഞ്ഞാറന്‍ സഹാറയോട് അടുത്തുള്ള ടിന്‍ഡോഫിലേക്ക് പോവുകയായിരുന്നു വിമാനം. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിട്ടുള്ള മേഖലയാണ് ടിന്‍ഡോഫ്.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് അള്‍ജീരിയയില്‍ ഡോക്ടര്‍മാര്‍ മാസങ്ങളായി പണിമുടക്കിലാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്.
1975 ല്‍ സ്‌പെയിന്‍ വിട്ടുപോയതു മുതല്‍ പടിഞ്ഞാറന്‍ സഹാറയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. സമാധാനത്തിനായി യുഎന്‍ ശ്രമിക്കുന്നുമുണ്ട്. പൊളിസാരിയോ ഫ്രണ്ട് മേഖലയുടെ ഒരു ഭാഗം സ്വതന്ത്ര സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
Summary: At least 257 people were killed on Wednesday when a military plane crashed near the Algerian capital, Algiers, state media reported. The plane crashed shortly after taking off from the Boufarik air base, between Algiers and the city of Blida. Ten of those killed were the plane crew, according to state-run Radio Algérie. It was not immediately clear whether there were any survivors.
Keywords: Military plane crash, Algeria, capital, Algiers, Boufarik air base, Blida, Radio Algérie
COMMENTS