കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ അച്ഛനമ്മമാരെയും മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയകേസിലെ പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തല...
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ അച്ഛനമ്മമാരെയും മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയകേസിലെ പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടാണ് സൗമ്യയെ നാലു ദിവസം കസ്റ്റഡിയില്‍ വിട്ടത്.
സൗമ്യയുമായി ബന്ധമുള്ള മൂന്നു യുവാക്കളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ രണ്ടുപേരെ പിന്നീട് വിട്ടയച്ചു. ഒരാള്‍ കസ്റ്റഡിയിലാണ്.
സൗമ്യയുടെ അച്ഛനമ്മമാരായ കുഞ്ഞിക്കണ്ണന്‍, കമല, രണ്ടാമത്തെ മകള്‍ എന്നിവര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ നാലു മാസത്തിനിടെയാണ് മരണങ്ങള്‍ നടന്നത്.
ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് മൂന്നു പേരെയുും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ദിവസം സൗമ്യ സമ്മതിച്ചിരുന്നു.
കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സൗമ്യ തന്നെയാണെന്നും മാറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സൗമ്യയുടെ മൂത്ത മകള്‍ ആറു വര്‍ഷം മുമ്പ് മരിച്ചിരുന്നു. എന്നാല്‍, മകളുടേത് സ്വാഭാവികമരണമമാണെന്നാണ് ചോദ്യം ചെയ്യലില്‍ സൗമ്യ പൊലീസിനോട് പറഞ്ഞത്.
ഭക്ഷണത്തില്‍ വിഷപദാര്‍ത്ഥമായ അലൂമിനിയം ഫോസ്‌ഫൈഡ് കലര്‍ത്തിയാണ് മൂന്നു പേരെയും സൗമ്യ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Highlight: Pinarayi Padannakkara murder Soumya sent to police custody

COMMENTS