പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭയിലെ നാല് സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷന്മാര്ക്കെതിരെ കോണ്‍ഗ്...
പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭയിലെ നാല് സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷന്മാര്ക്കെതിരെ കോണ്‍ഗ്രസ് നല്കിയ അവിശ്വാസ പ്രമേയ നോട്ടീസിനെ സി.പി.എം പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഇന്നാണ് നഗരസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നത്.
ബി.ജെ.പിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടു ചേരുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ സൂചന നല്‍കിയിരുന്നു. 52 അംഗ ഭരണ സമിതിയില്‍ ബി.ജെ.പിക്ക് 24, യു.ഡി.എഫിന് 18, എല്‍.ഡി.എഫിന് 9, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് പാലക്കാട് നഗരസഭയിലെ കക്ഷിനില. എല്‍.ഡി.എഫിന്റെ പിന്തുണ അവിശ്വാസത്തിന് ലഭിച്ചാല്‍ വികസന, ആരോഗ്യ, ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് സ്ഥാനങ്ങള്‍ ബി.ജെ.പിക്ക് നഷ്ടമാകും.
കോണ്‍ഗ്രസ്സുമായി സഹകരിക്കാമെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതിനു ശേഷം അത് നടപ്പിലാക്കാന്‍ ലഭിച്ച ആദ്യ അവസരം പാര്‍ട്ടി ഉപയോഗപ്പെടുത്തുകയാണ്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം. ഒറ്റയ്ക്ക് അവിശ്വാസം വിജയിപ്പിക്കാനുള്ള അംഗബലം ഈ സമിതികളിലൊന്നും യു.ഡി.എഫിനുണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ പിന്തുണ കോണ്‍ഗ്രസ്സിന് ലഭിക്കുന്നതോടെ ബി.ജെ.പിക്ക് അത് വന്‍ തിരിച്ചടിയാകും.
COMMENTS