തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ല് പാസ്സാക്കിയ നടപടി സര്‍ക്കാരിന്റെ കള്ളക്കളിയാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ആരോപിച്ചു. പ്...
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ ആദ്യ നിലപാടിനെ കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് കൊടുത്തതിനു ശേഷം ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടില്ലെന്നും ബില്ല് പാസാക്കുന്ന വേളയില്‍ നിയമസഭയില്‍ പങ്കെടുക്കാതിരുന്നത് പൊതുചടങ്ങുകളില്‍ പങ്കെടുത്തത് മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ബില്ലിലൂടെ മാനേജ്‌മെന്റുകളെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
COMMENTS