സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറങ്ങിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്താന...
സ്വന്തം ലേഖകന്‍
കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയായാണ് നിയമവകുപ്പ് സെക്രട്ടറി ഒപ്പുവച്ച വിജ്ഞാപനം ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടര്‍ പുറപ്പെടുവിച്ചത്.
ഇതേസമയം, ശമ്പളം കൂട്ടിയപ്പോള്‍ തന്നെ നഴ്‌സുമാരുടെ അലവന്‍സുകള്‍ കുറച്ചത് നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
അടിസ്ഥാന ശമ്പളം കൂട്ടിക്കിട്ടിയിട്ടും സമരത്തിനിറങ്ങുന്നത് ജനവികാരം എതിരാകുമെന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി. ഇതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നാണ് സൂചന.
ചേര്‍ത്തല കെവിഎം അശ്രുപത്രിയില്‍ 244 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കുന്നതിനുളള നിയമ പോരാട്ടം ശക്തമാക്കാനും തീരുമാനമായി.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വേതന വര്‍ധന തീരെ കുറവാണെന്നും ഈ വഞ്ചനയ്‌ക്കെതിരേ സമരവുമായി മുന്നോട്ടു പോകുമെന്നുമാണ് നേരത്തേ ഭാരവാഹികള്‍ പറഞ്ഞത്. പിന്നീടാണ് തീരുമാനം മാറ്റിയത്.
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറങ്ങിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്താനിരുന്ന സമരവും ലോംഗ് മാര്‍ച്ചും ഉപേക്ഷിച്ചു.എല്ലാവരും അടുത്ത ദിവസം മുതല്‍ ഡ്യൂട്ടിയില്‍ കയറുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് ഇതു സംബന്ധിച്ച തീരുമാനം യോഗത്തിലെടുത്തത്.

COMMENTS