...
കോഴിക്കോട്: ബിസിനസ്സുകാരനും നടനും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്ന എന്‍.ബി. കൃഷ്ണക്കുറുപ്പ് (81) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കോഴിക്കോട് കോവിലകം റെസിഡന്‍സിയുടെ ഉടമയാണ്. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, സിറ്റി സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാതലത്തില്‍ റെയില്‍വേ കേറ്ററേഴ്‌സ് അസോസിയേഷന്റെ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
എഴുപതോളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഭാര്‍ഗവിയമ്മ. മക്കള്‍ വേണുഗോപാല്‍, രാധാകൃഷ്ണന്‍, ജയശ്രീ, ഉഷ, ശോഭന. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് പുതിയപാലം ശ്മശാനത്തില്‍ നടക്കും.
COMMENTS