തിരുവനന്തപുരം: കോവളത്തു നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതാകുകയും പിന്നീട് മൃതദേഹം ലഭിക്കുകയും ചെയ്ത വിദേശ വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം...
വാഴമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നായിരുന്നു മൃതദേഹം കിട്ടിയത്. അതേസമയം ലിഗ ആത്മഹത്യ ചെയ്യില്ലെന്ന് എലിസ ഉറപ്പിച്ച് പറയുന്നു. ലിഗയെ കാണാതായപ്പോള്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എലിസ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
അതേസമയം ഫോര്‍ട്ട് പൊലീസ് എലിസയുടെ മൊഴി രേഖപ്പെടുത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായമായ അഞ്ച് ലക്ഷം രൂപ ഇന്ന് എലിസയ്ക്ക് കൈമാറും. ലിഗയെ കണ്ടെത്തുന്നവര്‍ക്ക് എലിസ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ മൃതദേഹം കണ്ടെത്തിയവര്‍ക്ക് നല്‍കാനാണ് തീരുമാനം.
COMMENTS