കണ്ണൂര്‍: പൊലീസിന്റെ ഭീഷണി ഡോക്ടറോട്. കാരണം കസ്റ്റഡിയിലെടുത്തവരുടെ മൊഴി സത്യസന്ധമായി രേഖപ്പെടുത്തിയത്, ചവിട്ടിക്കീറിക്കളയുമെന്നു പറഞ്ഞു ...
സംഭവം ഇങ്ങനെ. ഹര്‍ത്താല്‍ ദിവസം പൊലീസുകാരുമായി ഏറ്റുമുട്ടിയ സമരക്കാരെയും കൊണ്ടാണ് പൊലീസ് ജില്ലാ ആശുപത്രിയില്‍ എത്തിയത്.
ആശുപത്രിയിലെ കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭയാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. രാത്രി പത്തരയോടെയാണ് ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കു കൊണ്ടുവന്നത്.
കസ്റ്റഡിയില്‍ എടുത്തവര്‍ പൊലീസ് മര്‍ദ്ദിച്ചതായി ഡോക്ടര്‍ക്കു മൊഴി നല്‍കി. എന്നാല്‍, ഈ മൊഴി രേഖകളില്‍ എഴുതാന്‍ പാടില്ലെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന് ഡോക്ടര്‍ ആരോപിക്കുന്നു.
മാത്രമല്ല, അങ്ങനെ എഴുതിയാല്‍ ചവിട്ടിക്കീറിക്കളയും എന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയതായി ഡോക്ടര്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
Highlight: ladydoctor's allegation against police office.
COMMENTS