ന്യൂഡല്‍ഹി: പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹു...
ന്യൂഡല്‍ഹി: പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വരെ എം.എം ഹസ്സനെ അദ്ധ്യക്ഷനായി തുടരാന്‍ അനുവദിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.
കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും ചര്‍ച്ചയായി. ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നോ നാളെയോ രാഹുല്‍ ഗാന്ധിയെ കാണും. അദ്ധ്യക്ഷ പ്രഖ്യാപനം നീട്ടികൊണ്ടു പോകേണ്ടതില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, കേരള എം.പിമാര്‍ എന്നിവരുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
COMMENTS