തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമെന്നും കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കോ...
തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമെന്നും കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ശ്രീജിത്തിന്റെ മരണത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ സര്‍വ്വീസിലുണ്ടാകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
എസ്.പിയേയും പൊലീസ് ഉദ്യോഗസ്ഥരേയും നിശ്ചയിക്കുന്നത് പ്രതിപക്ഷ നേതാവല്ലെന്നും പൊലീസ് മര്‍ദ്ദനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ആരായാലും അവര്‍ സേനയില്‍ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.
കസ്റ്റഡി മരണത്തിന് സി.പി.എം എതിരാണെന്നും കസ്റ്റഡിയിലുള്ള ദുര്‍ബ്ബലനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
COMMENTS