സ്വന്തം ലേഖകന്‍ നെടുമങ്ങാട്: ഒരു നദിയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണ്. നശിക്കുന്ന ജലസ്രോതസ്സിനെ പുനരുജ്ജീവിപ്പിക്കാനൊര...
നെടുമങ്ങാട്: ഒരു നദിയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണ്. നശിക്കുന്ന ജലസ്രോതസ്സിനെ പുനരുജ്ജീവിപ്പിക്കാനൊരു കൂട്ടായ്മ. കിള്ളിയാര്‍ ഒരുമ എന്ന പേരില്‍ മലിനമായി നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ജലസ്രോതസ്സിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ഉദ്യമമാണിത്.
പശ്ചിമഘട്ട താഴ്‌വരയിലെ തീര്‍ത്ഥങ്കരയില്‍ നിന്ന് ഉത്ഭവിക്കുന്ന കിള്ളിയാര്‍, 30 കിലോമീറ്ററോളം ഒഴുകി കരമനയാറ്റില്‍ ചേരുന്നു. ആനാട്, പഴകുറ്റി, നെടുമങ്ങാട്, കരകുളം, വഴയില, ആറ്റുകാല്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കരമനയാറിന്റെ പ്രധാന ജലസ്രോതസ്സാണ് കിള്ളിയാര്‍.
കിള്ളിയാറിനുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യവുമുണ്ട്. അറ്റുകാല്‍ ദേവിയെ കണ്ടെത്തിയത് കിള്ളിയാറിന്റെ കരയില്‍ നിന്നാമെന്നാണ് സങ്കല്‍പ്പം.
ഒരിക്കല്‍ ശുദ്ധജലത്തിനായി ജനങ്ങള്‍ ആശ്രയിച്ചിരുന്ന കിള്ളിയാര്‍ ഇന്ന് മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലമായി മാറിയിരിക്കുന്നു. നെടുമങ്ങാട് പഴകുറ്റിയിലെ കല്യാണമണ്ഡപം മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് ഇവിടേക്കാണ്. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളും വ്യക്തികളും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ഇവിടേക്ക് ഒഴുക്കുന്നു.
ഇതിനെതിരെയുള്ള പ്രതിരോധ കൂട്ടായ്മയാണ് കിള്ളിയാര്‍ ഒരുമ. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അധീതമായി നാടിന്റെ ജലസംസ്‌കൃതി വീണ്ടെടുക്കാനുള്ള ഉദ്യത്തില്‍ പങ്കാളികളായി ആനാട്, പനവൂര്‍, കരകുളം ഗ്രാമപഞ്ചായത്തുകളും നെടുമങ്ങാട് മുനിസിപ്പാലിറ്റിയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തുമുണ്ട്.
കിള്ളിയാര്‍ ഒരുമയുടെ ഭാഗമായി ഏപ്രില്‍ 5ന് പുഴയൊരുക്കം സംഘടിപ്പിക്കുന്നു. കിള്ളായാറിന്റെ കരയിലൂടെ സഞ്ചരിച്ച് പുഴയുടെ പരിതാപകരമായി മനസ്സിലാക്കി, അതിനുശേഷം മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുഴ വൃത്തിയാക്കുകയുമാണ് ചെയ്യുന്നത്.
കിള്ളിയാറിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഒരുനാടുമുഴുവന്‍ സന്നദ്ധരായി മുന്നോട്ടു വന്നിരിക്കുകയാണ്.
Highlights: Movement to clear Killiar which flows through Nedumangadu, Karakulam, Attukal
COMMENTS