ജമ്മു: ഇന്ത്യ മാത്രമല്ല ലോകം മൊത്തം പ്രതിഷേധിച്ച കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് ആരം...
ജമ്മു: ഇന്ത്യ മാത്രമല്ല ലോകം മൊത്തം പ്രതിഷേധിച്ച കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ഈ കേസില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് ഇവരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കുന്നത്.
പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അയാള്‍ക്കായി പ്രത്യേകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇയാളെ കഠ്‌വ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് വിചാരണ ചെയ്യുന്നത്. മറ്റ് ഏഴു പേരുടെയും വാചാരണ സെഷന്‍സ് കോടതിയില്‍ നടക്കും. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു മുസ്ലിം വര്‍ഗ്ഗീയത രൂക്ഷമായതിനാല്‍ വിചാരണയ്ക്കായി സിഖുകാരായ അഭിഭാഷകരാണ് ഹാജരാകുന്നത്.
നാടോടിഗോത്ര വിഭാഗത്തില്‍ പെട്ടവരെ പ്രദേശത്തു നിന്നും ഓടിക്കുന്നതിനായി നടത്തിയകൊലപാതകമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
അതേസമയം കേസ് പരിഗണിക്കുന്നത് കഠ്‌വയില്‍ നിന്നും ചണ്ഡീഗഡ്ഡിലേക്ക് മാറ്റണമെന്നും, പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനും പ്രതികളുടെ കുടുംബാംഗങ്ങള്‍ക്കും പൊലീസ് സംരക്ഷണവും പ്രതിഭാഗം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. കഠ്‌വ പെണ്‍കുട്ടിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകയും തന്റെ ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്.
COMMENTS