ന്യൂഡല്‍ഹി: കത്വയില്‍ എട്ട് വയസുകാരി ആസിഫയെ കൂട്ടബലാത്സംഗത്തിനു ശേഷം തലയ്ക്കിടിച്ചു കൊന്ന കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാ...
ന്യൂഡല്‍ഹി: കത്വയില്‍ എട്ട് വയസുകാരി ആസിഫയെ കൂട്ടബലാത്സംഗത്തിനു ശേഷം തലയ്ക്കിടിച്ചു കൊന്ന കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിക്കും.
കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഇതേസമയം, കത്വ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന പ്രതികളെ പിന്തുണച്ചുകൊണ്ടു നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് രാജിവച്ച ബി.ജെ.പി മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ പറഞ്ഞു.
പാര്‍ട്ടി ജമ്മു കശ്മീര്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹിന്ദു എക്താ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തത്.
ചന്ദര്‍ പ്രകാശ് ഗംഗ
ഈ സംഭവം ജമ്മു കശ്മീരിലെ മന്ത്രിമാര്‍ക്ക് പറ്റിയത് വ്യക്തിപരമായ വീഴ്ചയാണെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് പ്രതിക്കൂട്ടിലുള്ള മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.മാനഭംഗത്തെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇടപെടാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നുവെന്ന് രാജിവച്ച മന്ത്രി ലാല്‍ സിംഗും പറയുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ വിഷമിക്കുകയാണ് ബിജെപി നേതൃത്വം.
COMMENTS