കണ്ണൂര്‍: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ല് നടപടികള്‍ പൂര്‍ത്തിയാക്കി...
കണ്ണൂര്‍: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ല് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഗവര്‍ണര്‍ക്ക് അയയ്ക്കും. ഇതിന്‍മേല്‍ ഇനി ഗവര്‍ണ്ണറുടെ നിലപാടാണ് നിര്‍ണ്ണായകം.
സുപ്രീംകോടതി റദ്ദാക്കിയ ഈ ബില്ലുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സിനാണ് സ്റ്റേ, ബില്ലിനല്ല എന്നാണ് ഇതിനുള്ള സര്‍ക്കാരിന്റെ വിശദീകരണം.
സ്പീക്കര്‍ ഒപ്പിട്ട ബില്ലിന്റെ പകര്‍പ്പ് നിയമ വകുപ്പിന് കൈമാറി. മുഖ്യമന്ത്രി കണ്ടശേഷം ഇന്ന് തന്നെ ഗവര്‍ണര്‍ക്ക് അയച്ചേക്കും. എന്നാല്‍ ഗവര്‍ണ്ണര്‍ക്ക് വേണമെങ്കില്‍ ബില്‍ തിരിച്ചയയ്ക്കാമെന്ന സുപ്രീംകോടതി പരാമര്‍ശം നിലനില്‍ക്കുന്നതിനാല്‍ മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ തീരുമാനമാണ് പ്രധാനം.
എന്നാല്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കിയാലും സുപ്രീംകോടതിക്ക് നിയമം അസാധുവാക്കാം. കേസ് നാല് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടും പ്രധാനമാണ്. അതേസമയം ബില്ലിനെ ചൊല്ലി കോണ്‍ഗ്രസിലും ബി.ജെ.പിയിലും തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
COMMENTS