ന്യൂഡല്‍ഹി: സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ ജസ്റ്റീസ് ബി.എച്ച്.ലോയ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്തിനെക്കുറിച്ച് പ്രത്യേക അന്വേഷ...
ന്യൂഡല്‍ഹി: സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ ജസ്റ്റീസ് ബി.എച്ച്.ലോയ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്തിനെക്കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ പൊതുതാത്പര്യ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ജസ്റ്റീസ് ലോയയുടേത് സാധാരണ മരണമാണെന്നും ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും ലോയയ്ക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചെങ്കിലും ബെഞ്ചില്‍ അംഗമായ ഡി.വൈ.ചന്ദ്രചൂഢാണ് ഈ വിധി എഴുതിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ ജഡ്ജിമാരെ സംശയനിഴലില്‍ നിര്‍ത്താനുള്ള ഒന്നും തന്നെയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയ മൊഴികളില്‍ സംശയകരമായി ഒന്നും തന്നെയില്ല എന്നും അതിനാല്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
നാഗ്പൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജസ്റ്റീസ് ലോയയ്ക്ക് അവിടെ വച്ച് ഹൃദയാഘാതമുണ്ടാകുകയും മരിക്കുകയുമാണുണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ട്. ജഡ്ജി ലോയ മറ്റു മൂന്ന് ജഡ്ജിമാര്‍ക്കൊപ്പമാണ് നാഗ്പുരിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. മരണപ്പെടും മുന്‍പ് ഇവര്‍ ഒരുമിച്ചാണ് യാത്ര ചെയ്തതും നാഗ്പുരില്‍ ഒരു കല്ല്യാണത്തില്‍ പങ്കെടുത്തതും.
എന്നാല്‍ ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. പിന്നീട് കാരവന് ഈ മരണത്തില്‍ ഒട്ടനവധി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. അതോടെ പല സ്ഥലത്തുനിന്നും അന്വേഷണം വേണമെന്ന ആവശ്യമുയരുകയായിരുന്നു.

COMMENTS