ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു കൊണ്ടു വിധി പറഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ വിധി പറഞ്ഞ എന്‍ഐഎ കോ...
ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു കൊണ്ടു വിധി പറഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി രാജിവച്ചു.
വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞാണ് രാജിയെന്നാണു റിപ്പോര്‍ട്ട്.
വിധി പറഞ്ഞതിനു പിന്നാലെ ജഡ്ജി അവധിക്ക് അപേക്ഷ നല്കി. തൊട്ടു പിന്നാലെ ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു രാജി സമര്‍പ്പിക്കുകയായിരുന്നു.
മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ച് പ്രതികളെയാണ് തെളിവില്ലെന്നും പ്രതികള്‍ക്കെതിരേ എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പറഞ്ഞുകൊണ്ടു വെറുതേ വിട്ടത്.
ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത് മക്ക മസ്ജിദില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തിനിടെയാണ് പതിനൊന്ന് വര്‍ഷം മുന്‍പ് സ്ഫോടനം നടന്നത്. ഒന്‍പതു പേര് മരിക്കുകയും 58 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
ലഷ്കര്‍ ഇ തയ്ബ അടക്കം ഭീകര സംഘടനകളുടെ പങ്ക് ആദ്യം സംശയിച്ചു.
സ്വാമി അസീമാനന്ദയുടെ നേതൃത്വത്തില്‍ അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദ സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നു പിന്നീട് സിബിഐ കണ്ടെത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
ആ കുറ്റപത്രമാണ് നിലനില്‍ക്കില്ലെന്ന് ഇപ്പോള്‍ കോടതി നിരീക്ഷിച്ചത്.
COMMENTS