ചെന്നൈ: ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മാച്ചുകള്‍ തമിഴ്‌നാടിന് പുറത്തേക്ക് മാറ്റാന്‍ സാധ്യത. കാവേരി പ്രക്ഷോഭത്തിന്റെ പ...
ചെന്നൈ: ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മാച്ചുകള്‍ തമിഴ്‌നാടിന് പുറത്തേക്ക് മാറ്റാന്‍ സാധ്യത. കാവേരി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടത്തേണ്ട ആറ് മത്സരങ്ങളാണ് ഇനി മറ്റു വേദിയില്‍ സംഘടിപ്പിക്കാന്‍ പോകുന്നത്.
പകരം വേദി എവിടെയായിരിക്കും എന്ന കാര്യത്തില്‍ അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും കൂടുതല്‍ സാധ്യത തിരുവനന്തപുരത്തിനാണ്. നേരത്തെ തിരുവനന്തപുരത്ത് ഐ.പി.എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാരും കേരള ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നടക്കാനാണ് സാധ്യത.
COMMENTS