മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണ് നാളെ മുംബൈയില്‍ തുടക്കമാകുന്നു. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ...
മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണ് നാളെ മുംബൈയില്‍ തുടക്കമാകുന്നു. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.
കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്ന എം.എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് നാളെ കളിക്കാനിറങ്ങുന്നത്.
ഋതിക് റോഷന്‍ ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ഒന്നര മണിക്കൂര്‍ നീളുന്ന ഉദ്ഘാടന ചടങ്ങിനുശേഷം രാത്രി എട്ടിന് മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം.
ഇരുടീമും ഇതിന് മുന്‍പ് 23 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ പതിമൂന്നില്‍ മുംബൈയും പത്തില്‍ ചെന്നൈയും ജയിച്ചു. ചെന്നൈയ്‌ക്കൊപ്പം രാജസ്ഥാന്‍ റോയല്‍സും ഇത്തവണ ഐ.പി.എല്ലില്‍ തിരിച്ചെത്തുന്നുണ്ട്. മെയ് 27 ലെ ഫൈനല്‍ ഉള്‍പ്പടെ 51 ദിവസങ്ങളിലായി ആകെ 60 മത്സങ്ങളാണുള്ളത്.
COMMENTS