ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയില്‍ മറിഞ്ഞ് 27 പേര്‍ മരിച്ചു. മരിച്ചവരില്‍ 23 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ബസിന...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയില്‍ മറിഞ്ഞ് 27 പേര്‍ മരിച്ചു. മരിച്ചവരില്‍ 23 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ബസിന്റെ ഡ്രൈവറും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. കാന്‍ഗ്ര ജില്ലയില്‍ നുര്‍പുരിനു സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
ബസില്‍ നാല്‍പ്പത്തിയഞ്ചോളം പേരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മരിച്ച വിദ്യാര്‍ത്ഥികളില്‍ 13 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണ്. എല്ലാവരും പത്തു വയസ്സിനു താഴെ പ്രായമുള്ളവരാണ്.
നിരവധി പേര്‍ ബഹസില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കൊടും വളവില്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടസ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
Highlight: In Himachal Pradesh, school bus falls into gorge

COMMENTS