തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രംഗത്തെത്തി. താന്‍ പരിധി വിട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രംഗത്തെത്തി. താന്‍ പരിധി വിട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല, ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എ.വി ജോര്‍ജ്ജിനെ പരിശീലന ക്യാമ്പിലേക്ക് മാറ്റിയത് ശരിയായില്ലെന്നും എത്ര വലിയ ഉദ്യോഗസ്ഥനായാലും ചെയ്തത് തെറ്റാണെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് സഹായം ഒന്നും നല്‍കുന്നില്ലെന്നും ഭരണഘടനാ നീതി നിഷേധിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കാന്‍ അവകാശമുണ്ടെന്നും സി.ബി.ഐ അന്വേഷിക്കണം എന്നുതന്നെയാണ് തന്റെ നിലപാടെന്നും കമ്മീഷന്‍ വിശദമാക്കി.

COMMENTS