തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി തുടങ്ങി. ഇതിന്റെ തുടര്‍ച്ചയായി അദ്ദേഹത്തെ സസ്പെന്റ് ചെയ്തു. വെള്ള...
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി തുടങ്ങി. ഇതിന്റെ തുടര്‍ച്ചയായി അദ്ദേഹത്തെ സസ്പെന്റ് ചെയ്തു. വെള്ളിയാഴ്ച അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഖി ദുരന്തം ഏകോപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, സംസ്ഥാനത്ത് നിയമവാഴ്ച തകര്ന്നുമെന്നുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പേരിലാണ് സര്‍ക്കാരിന്റെ അച്ചടക്ക നടപടി.
ജേക്കബ് തോമസിന്റെ വിശദീകരണം തള്ളിയ സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ അച്ചടക്ക സമിതിയും രൂപീകരിച്ചു. ഈ സമിതിയില്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാനാഥ് സിന്‍ഹയുമുണ്ട്. ഈ സമിതിക്കു മുന്നില്‍ ജേക്കബ് തോമസിന് തന്റെ നിലപാട് വ്യക്തമാക്കാനും വാദിക്കാനും അവസരമുണ്ടാകും.
ഈ മാസം ആറിന് സമിതിക്കു മുന്നില്‍ ഹാജരാകാന്‍ ജേക്കബ് തോമസിന് സമന്‍സ് നല്കി. ഒരു മാസത്തിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജേക്കബ് തോമസിന്റെ വിശദീകരണം സമിതി തള്ളുകയാണെങ്കില്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങും.
എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്കമെഴുതിയതിന് നല്കിയ കുറ്റപത്രത്തിന് ജേക്കബ് തോമസ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

COMMENTS