ന്യൂഡല്‍ഹി: ഹിന്ദു വികാരം വ്രണപ്പെടുത്തി പുസ്തകമെഴുതിയെന്ന പരാതിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേ...
ന്യൂഡല്‍ഹി: ഹിന്ദു വികാരം വ്രണപ്പെടുത്തി പുസ്തകമെഴുതിയെന്ന പരാതിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. പ്രണബ് മുഖര്‍ജി 2016 ല്‍ എഴുതിയ ടര്‍ബുലന്റ് ഇയേഴ്‌സ് 1980 - 1996 എന്ന പുസ്തകത്തില്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. പുസ്തകത്തില്‍ ബാബറി മസ്ജിദ് പൊളിച്ച സംഭവത്തെക്കുറിച്ചുള്ള വിവരണമാണ് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയതായി പറയുന്നത്.
യു.സി. പാണ്ഡേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രണബ് മുഖര്‍ജിയോട് ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്. നേരത്തെ പുസ്തകത്തില്‍ നിന്നും ചില ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ജൂലായ് 30 ലേക്ക് മാറ്റി.
COMMENTS