തിരുവനന്തപുരം: ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്‌കരണ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. എന്നാല്‍ ഡോക്ടര്‍മാരുടെ ഈ സമരത്തെ ശക്തമായി നേരിടാന്‍ കര്...
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്‌കരണ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. എന്നാല്‍ ഡോക്ടര്‍മാരുടെ ഈ സമരത്തെ ശക്തമായി നേരിടാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഡോക്ടര്‍മാര്‍ക്ക് ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം നല്‍കില്ല, പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി പിരിച്ചുവിടുക തുടങ്ങിയ നടപടികളുലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ കൂട്ടിയ ഒ.പി സമയം കുറയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറേണ്ടതില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
വെളളിയാഴ്ച മുതലാണ് മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഒ.പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും ശക്തമായ പ്രതിഷേധമുണ്ട്.
COMMENTS