ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ വിനോദ് ഖന്നയ്ക്ക് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ദേശീയ പുരസ്‌കാര...
ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ വിനോദ് ഖന്നയ്ക്ക് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ദേശീയ പുരസ്‌കാര ജൂറിയാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണിത്.
മരണാനന്തര ബഹുമതിയായാണ് വിനോദ് ഖന്നയ്ക്ക് ഈ അവാര്‍ഡ് സമര്‍പ്പിച്ചിരിക്കുന്നത്. 2017 ഏപ്രില്‍ 27 നാണ് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം 70 -ാം വയസ്സിലാണ് വിനോദ് ഖന്ന മരിച്ചത്. അദ്ദേഹം ബി.ജെ.പിയെ പ്രതിനിധീകരിച്ചുള്ള ലോക്‌സഭാ എം.പിയായിരുന്നു.
മേരേ ആപ്‌നേ, ഇന്‍സാഫ്, പര്‍വാരിഷ്, മുകാദര്‍ കാ സിക്കന്തര്‍, കുര്‍ബാനി, അമര്‍ അക്ബര്‍ ആന്റണി, ദ ബേണിംഗ് ട്രെയിന്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രശസ്ത ചിത്രങ്ങള്‍.
COMMENTS