ന്യൂഡല്‍ഹി: കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പു...
ന്യൂഡല്‍ഹി: കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പുറത്തുവന്നു. കുറ്റ കൃത്യങ്ങളുടെ പട്ടികയില്‍ ദേശീയ തലത്തില്‍ അഞ്ചാംസ്ഥാനത്താണ് കേരളം. എന്നാല്‍ എട്ട് കേസുകളില്‍ വിനോദ സഞ്ചാരികള്‍ പ്രതികളായിട്ടുമുണ്ട്.
2014 മുതല്‍ 16 വരെ നടന്ന കുറ്റ കൃത്യങ്ങളുടെ കണക്ക് പുറത്തുവന്നപ്പോള്‍ 2014ല്‍ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് 2016 ആയപ്പോഴേക്കും എണ്ണം 15 ആയി. ശാരീരികാക്രമണം, ലൈഗിംക പീഡനശ്രമം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. കേരളത്തില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ വ്യക്തമാക്കുന്നത് ആഭ്യന്തര സുരക്ഷാസംവിധാനങ്ങളുടെ പാളിച്ചയാണ്.
COMMENTS