ഹൈദരാബാദ്: കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് സിപിഎം തീരുമാനം. പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും പരാജയപ്പെട്ട ജനറല്‍ സെക്രട്ടറി യെച്ച...
ഹൈദരാബാദ്: കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് സിപിഎം തീരുമാനം. പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും പരാജയപ്പെട്ട ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ നിലപാടിനാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം ലഭിച്ചത്.
ചില പ്രതിനിധികള്‍ തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍ ഭൂരിപക്ഷത്തോടെ പ്രമേയം പാസാകുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന ഔദ്യോഗിക കടരപ്രമേയത്തിലെ നയം മാറ്റും.
ബിജെപിയെയും സഖ്യകക്ഷികളെയും എതിര്‍ക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനായി മതേതതര ജനാധിപത്യകക്ഷികളെ യോജിപ്പിച്ച് അണിനിരത്തണം. എന്നാല്‍, ഇതിനായി കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാകില്ലെന്നും കരടുപ്രമേയം പറയുന്നു. ഇതിനാണ് മാറ്റം വരുത്തുന്നത്.
കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ വാക്യം മാറ്റണമെന്ന് യെച്ചൂരി വാദിച്ചു. പൊളിറ്റ്ബ്യൂറോയിലെ ഭൂരിപക്ഷവും യെച്ചൂരിയുടെ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാകില്ല.
ബംഗാള്‍ ഘടകത്തിലെ ഭൂരിപക്ഷവും പത്തോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യെച്ചൂരിയുടെ അഭിപ്രായത്തിനൊപ്പം നിന്നു.
Highlights: CPM party congress gives green signal for understanding with congress.

COMMENTS