ന്യൂഡല്‍ഹി: കന്നുകാലി കശാപ്പു നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വില...
ന്യൂഡല്‍ഹി: കന്നുകാലി കശാപ്പു നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്കിലാണ് ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. ഈ വിലക്ക് ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു. ജനങ്ങളുടെ ഭക്ഷണശീലത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഈ ബില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
ആരോഗ്യം ഇല്ലാത്തവയെയും പ്രായം കുറഞ്ഞവയെയും കശാപ്പ് ചെയ്യാന്‍ പാടില്ല എന്ന നിബന്ധന നിലനിര്‍ത്തിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. കന്നുകാലികളെ വില്ക്കുമ്പോള് കശാപ്പിനല്ല എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം എടുത്തു കളയുകയും സംസ്ഥാന അതിര്‍ത്തികളില്‍ കാലിച്ചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുകയും ചെയ്തു.
കേരളവും കര്‍ണാടകവും അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

COMMENTS