ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിവസം സുവര്‍ണ്ണനേട്ടത്തില്‍ ഇന്ത്യ. ഭാരോദ്വഹനത്തില്‍ ഒരു സ്വര്‍ണ്ണവും ഷൂട്ടിംഗില്‍ ഒ...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിവസം സുവര്‍ണ്ണനേട്ടത്തില്‍ ഇന്ത്യ. ഭാരോദ്വഹനത്തില്‍ ഒരു സ്വര്‍ണ്ണവും ഷൂട്ടിംഗില്‍ ഒന്നുവീതം സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യ നേടി.
ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവുംവനിതകളുടെ 10 മീറ്റര്‍ പിസ്റ്റളില്‍ മനു ഭാക്കറുമാണ് സ്വര്‍ണ്ണം നേടിയത്. ഹീന സിദ്ധു 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളിയും നേടി.
ഗെയിംസ് റെക്കാഡോടെയാണ് പതിനാറുകാരി മനു ഭാക്കര്‍ സ്വര്‍ണ്ണം നേടിയത്.240.9 പോയിന്റാണ് മനു സ്വന്തമാക്കിയത്. വെള്ളി നേടിയ ഹീനയ്ക്ക് 234 പോയിന്റാണ് ലഭിച്ചത്.
ആറു സ്വര്‍ണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യയിപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ബോക്‌സിങ്ങില്‍ ഒരു സ്വര്‍ണ്ണ പ്രതീക്ഷ കൂടി നല്‍കിക്കൊണ്ട് ബോക്‌സിംഗില്‍ മേരി കോം സെമി ഫൈനല്‍ കടന്നു.
Highlight: commonweath games: weightlifter punam yadav shooter manu bhaker win gold silver for heena
COMMENTS