ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സുവര്‍ണ്ണ നേട്ടം. വനിതാ വിഭാഗം 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാഭായ് ചാന...
ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സുവര്‍ണ്ണ നേട്ടം. വനിതാ വിഭാഗം 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവാണ് സ്വര്‍ണ്ണം നേടിയത്. ആകെ 196 കി.ഗ്രാം ഉയര്‍ത്തി റെക്കോര്‍ഡോടെയാണ് ചാനുവിന്റെ ഈ സുവര്‍ണ്ണ നേട്ടം.
കര്‍ണ്ണം മല്ലേശ്വരിയാണ് ഇതിന് മുമ്പ് വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയിട്ടുള്ളത്.
ഇന്നു തന്നെ പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യ മെഡല്‍ പട്ടിക തുറന്നിരുന്നു. 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യയ്ക്ക് സുവര്‍ണ്ണ നേട്ടമുണ്ടായിരിക്കുന്നത്.
COMMENTS