ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ പത്താം ക്ലാസിലെ കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് സി.ബി.എസ്.ഇ തീര...
ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ പത്താം ക്ലാസിലെ കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് സി.ബി.എസ്.ഇ തീരുമാനിച്ചതായി സൂചന. ഉത്തരക്കടലാസുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൃത്രിമം നടന്നിട്ടില്ലെന്നു മനസ്സിലായതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് സി.ബി.എസ്.ഇ എത്തിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കാനാണ് സാധ്യത. പരീക്ഷ റദ്ദാക്കിയതുമൂലം ആശങ്കയിലായ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സി.ബി.എസ്.ഇയുടെ ഈ തീരുമാനം ആശ്വാസമാകും.
എന്നാല്‍ ഇതോടൊപ്പം റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ്സിലെ ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 15 ന് നടത്തും. ചോദ്യ പേപ്പര്‍ ചോര്‍ന്ന വിവരം നേരത്തെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിവാദമുണ്ടായതിനെ തുടര്‍ന്നാണ് ഇക്കണോമിക്‌സ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചത്.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നാലു പേരെ ഡല്‍ഹി
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
COMMENTS