തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കുന്ന ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോട...
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കുന്ന ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ജൂണ്‍ ആറിലേക്കു മാറ്റിവച്ചു. അതിനിടെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായതിനെ ചൊല്ലി തര്‍ക്കമുണ്ടായി.
വിജിലന്‍സ് നിയമോപദേശകരും കെ.എം.മാണിയുടെ അഭിഭാഷകരും ഹൈക്കോടതിയില്‍ മാത്രമാണ് പ്രോസിക്യൂട്ടര്‍ ഹാജരാകേണ്ടതെന്ന നിലപാടെടുത്തതാണ് തര്‍ക്കത്തിന് കാരണമായത്. എന്നാല്‍ അഭിഭാഷകരുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം മന്ത്രി സുനില്‍ കുമാറിന് പകരം പി.കെ രാജു കേസില്‍ കക്ഷി ചേര്‍ന്നു. മന്ത്രിയായതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍ സി.പി.എമ്മിനെ അറിയിച്ചതിനെ തുടര്‍ന്നാണിത്. കേസില്‍ കക്ഷിയായ വൈക്കം വിശ്വന്റെ അഭിഭാഷകന്‍ ഹാജരാകത്തതിനെ തുടര്‍ന്ന് കോടതി നോട്ടീസയച്ചു. ബിജു രമേശ് മാണിയുടെ ക്ലീന്‍ ചിറ്റ് തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കേസ് ജൂണ് ആറിലേക്ക് മാറ്റുകയായിരുന്നു.
COMMENTS