ശ്രീനഗര്‍: കത്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ പിന്തുണച്ച രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന...

വനംമന്ത്രി ലാല്‍ സിങ്, വ്യവസായമന്ത്രി ചന്ദര്‍ പ്രകാശ് എന്നിവരാണ് രാജിവച്ചത്. മന്ത്രിമാര്‍ പീഡനക്കേസിലെ പ്രതികള്‍ക്കു പിന്തുണയുമായി റാലി നടത്തിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി.
ഹിന്ദു എക്താ മഞ്ച് നടത്തിയ റാലിയിലാണ് മന്ത്രിമാര്‍ പങ്കെടുത്തത്. ദേശീയപതാകയും കയ്യിലേന്തി മന്ത്രിമാര്‍ റാലിയില്‍ പങ്കെടുത്തത് രൂക്ഷമായ വിമര്‍ശനത്തിനു കാരണമായനു പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത്.
ജനുവരി 10 മുതല്‍ കാണാതായ കുട്ടിയെ ഏഴു ദിവസത്തിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തെ വനപ്രദേശത്താണ് ക്രൂരമായി ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടത്.
Highlight: BJP ministers who backed men accused in kathua rape case resigned
COMMENTS