തൃശ്ശൂര്‍: വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന സംയുക്ത വര്‍മ്മ എന്നു തിരിച്ചുവരും എന്നാണ് ബിജു മേനോനുമായുള്ള അഭിമുഖത്തില്‍ എല്ല...
തൃശ്ശൂര്‍: വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന സംയുക്ത വര്‍മ്മ എന്നു തിരിച്ചുവരും എന്നാണ് ബിജു മേനോനുമായുള്ള അഭിമുഖത്തില്‍ എല്ലാവരും ചോദിക്കുന്നത്. ഈയിടെ അതിനുള്ള മറുപടി ബിജു മേനോന്‍ പറഞ്ഞു.
തന്റെ കൂടെ അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ടെന്നും എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കാന്‍ വലിയ പ്രയാസമായിരിക്കുമെന്നും മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകള്‍ പറയാനുണ്ടെങ്കില്‍ ചിരി വരുമെന്നുമാണ് ബിജു മേനോന്‍ പറഞ്ഞത്. വിവാഹം നിശ്ചയിച്ച സമയത്ത് ഒരുമിച്ച മേഘമല്‍ഹാറിലെ സീരിയസ് ഡയലോഗുകള്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് ചിരിവരുമായിരുന്നെന്നും ഇനി ഒരുമിച്ച് അഭിനയിച്ചാലും ആ ഒരു ബുദ്ധിമുട്ടാണ്ടാകുമെന്നുമാണ് ബിജു മേനോന്‍ പറയുന്നത്.
കലാകാരന്‍ എന്ന നിലിയില്‍ തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം എഴുപത് രൂപയായിരുന്നെന്നും ഓള്‍ ഇന്ത്യ റേഡിയോയില്‍ ഡ്രാമ ആര്‍ടിസ്റ്റ് ആയി ജോലി ചെയ്തതിന് ലഭിച്ചതാണ് ആ തുകയെന്നും ബിജു മേനോന്‍ പറഞ്ഞു.
COMMENTS