ന്യൂഡല്‍ഹി: സരയൂ തീരത്ത് 500 ഏക്കറില്‍ പുതിയ അയോദ്ധ്യ പട്ടണം പണിയാന്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് പദ്ധതിയിടുന്നു. എ.എന്‍.ഐ റിപ്പോര്‍ട്ടി...
ന്യൂഡല്‍ഹി: സരയൂ തീരത്ത് 500 ഏക്കറില്‍ പുതിയ അയോദ്ധ്യ പട്ടണം പണിയാന്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് പദ്ധതിയിടുന്നു. എ.എന്‍.ഐ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. പുരാതന നഗരമായ ഉത്തര്‍പ്രേദശിലെ അയോദ്ധ്യയിലായിരിക്കും പട്ടണം ഉയരുന്നത്. 350 കോടി രൂപയാണ് ഇതിനായി കണക്കാക്കുന്നത്.
ശ്രീരാമന്റെ പ്രതിമ പണിയാന്‍ തീരുമാനിച്ച് ആറുമാസങ്ങള്‍ക്ക് ശേഷമാണ് അയോദ്ധ്യ പട്ടണം പണിയാന്‍ തീരുമാനമാകുന്നത്. 2017 ഒക്ടോബറിലാണ് ശ്രീരാമന്റെ പ്രതിമ പണിയാന്‍ തീരുമാനിക്കുന്നത്. ഇതിന് 330 കോടി രൂപയാണ് കണക്കാക്കുന്നത്.
ഈ മെഗാ പദ്ധതികള്‍ക്കായി എം.എന്‍.സികളോടും കോര്‍പ്പറേറ്റുകളോടും ഫണ്ടിന് അപേക്ഷിച്ചിട്ടുണ്ട്. പുതിയ പദ്ധതികളിലൂടെ അയോദ്ധ്യയിലെ ടൂറിസം വികസിപ്പിക്കാനാകുമെന്നാണ് ഗവണ്‍മെന്റ് കരുതുന്നത്.

COMMENTS