ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗ...
ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അയോദ്ധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ,രാം ലല്ല എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കണമെന്നുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അക്കാഡ, രാംലല്ല എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
എന്നാല്‍ കേസില്‍ കക്ഷിചേരാനായി നല്‍കിയ അപേക്ഷകളെല്ലാം കഴിഞ്ഞ തവണ കോടതി തള്ളിയിരുന്നു. അയോധ്യ കേസ് ഒരു ഭൂമി തര്‍ക്ക കേസ് എന്ന നിലയില്‍ മാത്രമെ പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
COMMENTS