ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എ.ടി.എമ്മുകള്‍ കാലിയായി. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, യു.പി, മധ്യപ്രദേശ്...
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എ.ടി.എമ്മുകള്‍ കാലിയായി. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, യു.പി, മധ്യപ്രദേശ്, തെലുങ്കാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കറന്‍സി ക്ഷാമം രൂക്ഷമായിരിക്കുന്നത്. പണം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കുറവുള്ള സംസ്ഥാനങ്ങളിലേക്ക് കറന്‍സി എത്തിക്കാന്‍ റിസര്‍വ് ബാങ്ക് സമിതിയെ നിയോഗിച്ചിട്ടുണ്ട്.
നോട്ടുകള്‍ക്ക് വന്ന കുറവ് ഉടന്‍ പരിഹരിക്കുമെന്നും ഉത്സവ ദിനങ്ങളില്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് ക്ഷാമത്തിനു കാരണമെന്നുമാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം. പ്രശ്‌നം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവപ്രസാദ് ശുക്ല അറിയിച്ചു.
അതിനിടെ രണ്ടായിരം രൂപയുടെ നോട്ടുകള്‍ വിപണിയില്‍ നിന്നു തന്നെ അപ്രത്യക്ഷമാകുന്ന സ്ഥിതിയാണുള്ളതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപണം ഉന്നയിച്ചു.
COMMENTS