ചെന്നൈ: തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് ചാര്‍മ്മിള. ഇപ്പോള്‍ അവര്‍ വീണ്ടും ഒരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ്. വിവിധ ഭ...
ചെന്നൈ: തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് ചാര്‍മ്മിള. ഇപ്പോള്‍ അവര്‍ വീണ്ടും ഒരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ്. വിവിധ ഭാഷകളിലായി അറുപത്തഞ്ചിലധികം ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള തനിക്ക് സ്വന്തമായി സമ്പാദ്യമൊന്നുമില്ലെന്നാണ് ചാര്‍മ്മിള പറയുന്നത്.
ഒരുപാട് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതിനാല്‍ ധാരാളം പണം ലഭിച്ചിരുന്നെന്നും എന്നാല്‍ അന്ന് അതൊന്നു സമ്പാദ്യമാക്കി സൂക്ഷിക്കാതെ അടിച്ച് പൊളിച്ച് തീര്‍ക്കുകയായിരുന്നെന്നും അതുകൊണ്ട് പണത്തിനായി ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും കടം നല്‍കിയവര്‍ തേടിയെത്തുന്നതിനാല്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നുമാണ് ചാര്‍മ്മിള ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വിവാഹമോചനത്തിന് ശേഷമാണ് ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലായതെന്നും തമിഴിലെ താരസംഘടനയായ നടികര്‍ സംഘവും നടന്‍ വിശാലും ഒരു പാട് സഹായിച്ചുവെന്നും ചാര്‍മ്മിള തുറന്ന് പറയുന്നു.
ഷൂട്ടിങ്ങിന് പോയി വരുമ്പോഴേക്കും കടം തന്നവര്‍ തന്നെ തേടിയെത്തുമെന്നും അതിനാല്‍ മലയാളത്തിലും തമിഴിലും വീണ്ടും അഭിനയിക്കാന്‍ തയ്യാറായതെന്നും ചാര്‍മിള പറയുന്നു.
COMMENTS