മണ്‍സ്റ്റര്‍: ജര്‍മ്മന്‍ നഗരമായ മണ്‍സ്റ്ററില്‍ റസ്റ്റോറന്റിനു പുറത്ത് ഭക്ഷണം കഴിച്ചിരുന്നവരുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ സംഭവ...
മണ്‍സ്റ്റര്‍: ജര്‍മ്മന്‍ നഗരമായ മണ്‍സ്റ്ററില്‍ റസ്റ്റോറന്റിനു പുറത്ത് ഭക്ഷണം കഴിച്ചിരുന്നവരുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇരുപതില്‍പ്പരം പേര്‍ക്കു പരിക്കുണ്ട്. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്.
അക്രമത്തിനു ശേഷം ട്രക്ക് ഡ്രൈവര്‍ സ്വയം നിറയൊഴിച്ചു മരിച്ചു. ഭീകരാക്രമണമാണോ നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബോധപൂര്‍വമുള്ള നരഹത്യയാണ് നടന്നതെന്നു പൊലീസ് പറഞ്ഞു.
പൊലീസ് പ്രദേശമാകെ നിയന്ത്രണത്തിലാക്കി. നഗരത്തിലേക്കുള്ള പ്രവേശവും തടഞ്ഞു. മാനസികാരോഗ്യപ്രശ്‌നങ്ങളുള്ള ഒരു ജര്‍മ്മന്‍ പൗരനാണ് അക്രമിയെന്നു സംശയിക്കുന്നതായി പൊലീസ് വക്താവ് ആന്ദ്രേസ് ബോഡി പറഞ്ഞു.
ആക്രമണത്തിനുപയോഗിച്ച വാഹനത്തില്‍ സംശയകരമായ നിലയില്‍ കണ്ട വസ്തുക്കളും പൊലീസ് പരിശോധിച്ചുവരികയാണ്.
പുരാതന നഗരത്തിന്റെ നടുവിലുള്ള പ്രദേശത്താണ് ആക്രമണം നടന്നത്.
യുകെ, ഫ്രാന്‍സ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കു നേരേ ജിഹാദികള്‍ വാഹനം ഓടിച്ചുകയറ്റുക പതിവാണ്.
COMMENTS