കൊച്ചി: ആലുവയില്‍ ദേശീയ വനിതാ ദിനത്തില്‍ ചില്ലറ നല്‍കാത്തതിന്റെ പേരില്‍ വീട്ടമ്മയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ...
കൊച്ചി: ആലുവയില്‍ ദേശീയ വനിതാ ദിനത്തില്‍ ചില്ലറ നല്‍കാത്തതിന്റെ പേരില്‍ വീട്ടമ്മയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി ലത്തീഫിനെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം ആലങ്ങാട് സ്വദേശി നീതയെ അഞ്ച് രൂപ ചില്ലറ നല്‍കിയില്ലെന്ന് പറഞ്ഞാണ് ലത്തീഫ് മര്‍ദ്ദിച്ചത്. ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് സംഭവം നടന്നത്.
മകളുടെ സ്‌കൂള്‍ പ്രവേശനത്തിനായി തൃശൂരില്‍ പോയി മടങ്ങുകയായിരുന്ന നീത ആലുവയില്‍ ബസിറങ്ങി രണ്ട് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഓട്ടോകൂലിയായി ഡ്രൈവര്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപ മാത്രം ഉണ്ടായിരുന്നതിനാല്‍ 500 രൂപയുടെ നോട്ടു നല്‍കി.
തുടര്‍ന്ന് ചില്ലറ മാറ്റാനായി അടുത്ത കലവയിലേക്ക് ഓട്ടോയുമായി പോയ ഡ്രൈവര്‍ ചില്ലറ മാറ്റിയ ശേഷം 450 രൂപ ബാക്കി കൊടുത്തു. തനിക്ക് 10 രൂപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവര്‍ അസഭ്യം പറയാന്‍ തുടങ്ങുകയും റെയില്‍വെ സ്റ്റേഷന്റെ എതിര്‍ദിശയിലേക്ക് ഓട്ടോ ഓടിച്ച് പോകാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് നീത പറഞ്ഞു.
നീത ബഹളം വച്ചതോടെ അടുത്തൊരു സ്‌കൂളിലേക്ക് ഓട്ടോ ഓടിച്ച് കയറ്റി അവരെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അവശയായ നീത എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

COMMENTS