പാലക്കാട്: ധോണി വനത്തില്‍ നിന്നും പാലക്കാട്ടെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനകള്‍ ഭാരതപ്പുഴയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ തിരുവില്വ...
കാട്ടാനകളാണ് ഒറ്റപ്പാലം പാലപ്പുറത്തിന് സമീപത്തായി ഭാരതപ്പുഴയില്‍ ഇറങ്ങിയിട്ടുള്ളത്. ഇവയെ കാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്.
രണ്ടു കാട്ടാനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടുള്ളത്. ധോണി വനമേഖലയില്‍ നിന്നും എഴുപത് കിലോമീറ്ററോളം അകലെയുള്ള തിരുവില്വാമല വരെ സഞ്ചരിച്ച് കാട്ടാനകളെ തിരികെ കാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് അധികൃതര്‍. ഇവയെ ഓടിക്കാനായി വയനാട്ടില്‍ നിന്നും അട്ടപ്പാടിയില്‍ നിന്നുള്ള വനംവകുപ്പിന്റെ വിദഗ്ധ സംഘവും എത്തിയിട്ടുണ്ട്.
ഒരു റെയില്‍വേ ലൈനും ദേശീയപാതയും മുറിച്ചു കടന്നു വേണം ഇവയെ വനത്തിലേക്ക് തിരിച്ചയയ്ക്കാന്‍. കൂടുതല്‍ ജനവാസ കേന്ദ്രങ്ങളിലൂടെയും സഞ്ചരിക്കണം. ഏറെ ശ്രമകരമായ ദൗത്യമാണ് വനംവകുപ്പിനുള്ളത്. വേനല്‍ കടുത്ത് തുടങ്ങിയതോടെ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് പാലക്കാട് ജില്ലയില്‍ പതിവായിരിക്കുകയാണ്.
COMMENTS