തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നേരത്തെ അറിയിച്ചിരുന്ന സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി ...
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നേരത്തെ അറിയിച്ചിരുന്ന സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
നേരത്തെ 1000 ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പദ്ധതി 1460 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്.
ഓഖി ചുഴലിക്കാറ്റും പാറയുടെ ലഭ്യതക്കുറവുമാണ് ഇപ്പോള്‍ പദ്ധതി വൈകാന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പദ്ധതി സമയബന്ധിതമായി തീര്‍ക്കാനായി തമിഴ്‌നാട്ടില്‍ നിന്നും പാറ കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
എം.വിന്‍സെന്റ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ വ്യക്തമാക്കിയത്.

COMMENTS