ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, ത്രിപുരയിലെ ബിജെപി നേതാവ് ബിപ്ലവ് കുമാര്‍ ദേബ് എന്നിവര്‍ അഗര്‍ത്തലയില്‍ പാര്‍ട്ടി പ്...
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, ത്രിപുരയിലെ ബിജെപി നേതാവ് ബിപ്ലവ് കുമാര്‍ ദേബ് എന്നിവര്‍ അഗര്‍ത്തലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ആഹ്‌ളാദപ്രകടനത്തില്‍
ഇതേസമയം, മേഘാലയയില്‍ ആദ്യം മുന്നേറിയ ബിജെപിയെ കോണ്‍ഗ്രസ് മുന്നേറുകയാണ്. നാഗാലാന്‍ഡിലും ബിജെപിയാണ് മുന്നേറുന്നത്.
ത്രിപുരയില്‍ തുടക്കത്തില്‍ പിന്നിലായ ശേഷമാണ് ബിജെപി അധികാരം പിടിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും പിടിക്കാനാവാതെ പോയ ബിജെപിയാണ് ചരിത്രം കുറിച്ചിരിക്കുന്നത്.
60 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. ഒടുവില്‍ റിപ്പോര്‍ട്ടു കിട്ടുമ്പോള്‍ ബി.ജെ.പി സഖ്യം 41 സീറ്റുകളില്‍ മുന്നേറുന്നു. ഇടതുപക്ഷം 17 സീറ്റിലേക്കു ചുരുങ്ങിയിരിക്കുകയാണ്.
കോണ്‍ഗ്രസ് പത്തു വര്‍ഷമായി ഭരണം തുടരുന്ന മഘാലയയില്‍ അവര്‍ മുന്നിട്ടു നില്‍ക്കുന്നു. ഇവിടെ 60 അംഗ സഭയില്‍ 59 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ എന്‍.പി.പി 14 സീറ്റിലും ബി.ജെ.പി ആറു സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. യു.ഡി.പിയും മറ്റുള്ളവരും എട്ടു സീറ്റില്‍ വീതം മുന്നിട്ടു നില്‍ക്കുന്നു.
നാഗാലാന്‍ഡില്‍ ബി.ജെ.പി എന്‍.ഡി.പി.പി സഖ്യം 32 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഇവിടെയും ആകെ 60 സീറ്റാണുള്ളത്. ഇതോടെ, ബിജെപി ഭരണം ഉറപ്പായിട്ടുണ്ട്.
നാഗ പീപ്ള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) 25 സീറ്റുമായി തൊട്ടു പിന്നിലുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ജയിക്കാനായില്ല. 2008ല്‍ മൂന്നു മാസം രാഷ്ട്രപതി ഭരണം ഒഴികെ, 2003 മുതല്‍ നാഗ പീപ്ള്‍സ് ഫ്രണ്ടാണ് (എന്‍.പി.എഫ്) നാഗാലാന്‍ഡില്‍ ഭരണം നടത്തുന്നത്. എന്‍.ഡി.പി.പി മേധാവി നെയിഫു റിയോ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Keywords: Tripura, Nagaland, Meghalaya, Election, Congress Party, BJP, CPM, CPI
COMMENTS