തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തെ കുറിച്ച് വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തില്‍ പ്രായോഗിക പരിശീലനം ...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തെ കുറിച്ച് വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തില്‍ പ്രായോഗിക പരിശീലനം നല്‍കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയത്.
നിയമസഭയില്‍ പ്രതിപക്ഷം പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് തിങ്കളാഴ്ച ഉന്നയിച്ചത്. അടിയന്തരപ്രമേയത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നോട്ടീസ് നല്‍കുകയും ചെയ്തു. സര്‍ക്കാരിനു പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ലെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.
മലപ്പുറത്ത് മുതിര്‍ന്ന പൗരന്റെ മൂക്ക് പൊലീസ് ഇടിച്ചുതകര്‍ത്ത സംഭവം, കോട്ടയം ഈരാറ്റുപേട്ടയില്‍ എസ്‌ഐയുടെ തെറിവിളി, ആലപ്പുഴയില്‍ വാഹനപരിശോധനയ്ക്കിടെ രണ്ടു പേര്‍ മരിക്കാന്‍ ഇടയായ സാഹചര്യം എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനാണ് പരിശീലനം നല്‍കുക. ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണിക്കൂര്‍ പരിശീലനം നല്‍കും.
Keywords: Police, Kerala, DGP, Loknath Behra

COMMENTS