തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ കേരളപ്പിറവി...
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമും ടി.പി വധക്കേസിലെ പ്രതികളും ഉള്‍പ്പെടെയുള്ള 1800 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനായി ജയില്‍ വകുപ്പ് തയ്യാറാക്കി ഗവര്‍ണ്ണര്‍ക്ക് നല്കിയ പട്ടിക വിവാദമായിരുന്നു.
സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള പട്ടിക അല്ലെന്ന് കാണിച്ച് ഗവര്‍ണര്‍ അത് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ 740 പേരുടെ പട്ടിക ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഈ പട്ടികയിലാണ് ടി.പി വധക്കേസിലെ പ്രതികളുടെ പേരില്ലാത്തത്.
നേരത്തെ സംഭവം വിവാദമായതിനെ തുടര്‍ന്ന് മന്ത്രി എ.കെ ബാലന് അധ്യക്ഷനായ ഉപസമിതിയെ വിഷയം പരിശോധിക്കാന്‍ നിയോഗിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് സ്ഥിരം കുറ്റവാളികള്‍, മയക്കുമരുന്ന പ്രതികള്‍, പോക്സോ കേസുകളിലെ പ്രതികള്‍, വാടക കൊലയാളികള്‍ എന്നിവരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.
COMMENTS